Breaking News

സംസ്ഥാനത്ത് ആശങ്ക വർധിക്കുന്നു; ഇന്ന് രോഗബാധ 1169 പേർക്ക്; സമ്ബർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം 1000 ന് അടുത്ത്…

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

991 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 56 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള

128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 113 പേർക്കും,

കോട്ടയം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 69 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 58 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ

നിന്നുള്ള 42 പേർക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 38 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 25 പേർക്കും,

വയനാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 363 പേർക്കും, മലപ്പുറം ജില്ലയിലെ 113 പേർക്കും, കാസർഗോഡ് ജില്ലയിലെ 110 പേർക്കും, എറണാകുളം ജില്ലയിലെ 79 പേർക്കും,

കോട്ടയം ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 51 പേർക്കും, തൃശൂർ ജില്ലയിലെ 40 പേർക്കും, കോഴിക്കോട് ജില്ലയിലെ 39 പേർക്കും, പാലക്കാട് ജില്ലയിലെ 36 പേർക്കും, ആലപ്പുഴ ജില്ലയിലെ 24

പേർക്കും, ഇടുക്കി ജില്ലയിലെ 23 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേർക്ക് വീതവും, കണ്ണൂർ ജില്ലയിലെ 7 പേർക്കുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …