Breaking News

കൊട്ടാരക്കരയില്‍ അതിഥി തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്ബ്…

കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള കോവിഡ് വാക്‌സിനേഷന്‍ ക്യാമ്ബ് ഇന്ന് ( ഓഗസ്റ്റ് 30) രാവിലെ 9 മണി മുതല്‍ വിമലാംബിക എല്‍. പി സ്‌കൂളില്‍ നടത്തും.

കോവിഷീല്‍ഡ് ആണ് നല്‍കുന്നത്. ആന്റിജന്‍ പരിശോധന വ്യാപിച്ചിട്ടുണ്ട്. മൂന്നാം തരംഗം മുന്നില്‍കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതായി ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു.

അലയമണ്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തി വരുന്നു. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകളും

കോവിഡ് ബാധിതരായവര്‍ക്ക് ആവശ്യമായ മരുന്നുകള്‍, സാനിറ്റൈസര്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവയും നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …