Breaking News

നല്ല മുസ്ലീമാണെന്ന് തെളിയിക്കാന്‍ ഹിജാബ് ധരിക്കേണ്ട, ഹിജാബ് ധരിക്കാത്തതില്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ച്‌ കാശ്മീര്‍ പെണ്‍കുട്ടി

12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഒന്നാമതെത്തിയ ശ്രീനഗര്‍ സ്വദേശിനിക്കെതിരെ സൈബറാക്രമണം. ഹിജാബ്’ ധരിക്കാത്തതിന്റെ പേരിലാണ് ശ്രീനഗര്‍ സ്വദേശിയായ അറൂസ പര്‍വൈസ് വിമര്‍ശിക്കപ്പെടുന്നത്. ജമ്മു കാശ്മീരിലെ ശ്രീനഗറിലെ എല്ലാഹിബാഗ് സ്വദേശിയായ അറൂസ പര്‍വൈസ് സയന്‍സ് സ്ട്രീമില്‍ 500ല്‍ 499 മാര്‍ക്ക് (99.80 ശതമാനം) നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

എന്നാല്‍ വിജയത്തിലും ഹിജാബ് ധരിക്കാത്തത് കണ്ട് പെണ്‍കുട്ടിയെ വിമര്‍ശിക്കാനാണ് നിരവധി പേര്‍ തുനിഞ്ഞത്. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. നല്ല മുസ്ലീമാണെന്ന് തെളിയിക്കാന്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് അറൂസ പര്‍വൈസ് നല്‍കുന്ന മറുപടി. താന്‍ ഇസ്ലാമിക തത്ത്വങ്ങള്‍ പിന്തുടരുന്ന ആളാണെന്നും അവര്‍ വ്യക്തമാക്കി.

‘എനിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ട്, ഇസ്ലാമിക തത്വങ്ങള്‍ പിന്തുടരുന്നു, സ്വയം ഒരു നല്ല മുസ്ലീമാണെന്ന് തെളിയിക്കാന്‍ എനിക്ക് ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല.’ ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേ അറൂസ പര്‍വൈസ് നിലപാട് വ്യക്തമാക്കി. സൈബര്‍ ആക്രമണത്തില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്ന് അറൂസ പര്‍വൈസ് പറഞ്ഞു. തന്റെ മാതാപിതാക്കളും ആശങ്കാകുലരാണ്.

അടുത്തിടെ പ്രഖ്യാപിച്ച 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലത്തില്‍ സയന്‍സ് സ്ട്രീമില്‍ ഒന്നാം സ്ഥാനം നേടിയ അറൂസ പര്‍വൈസിനെ വെള്ളിയാഴ്ച ജില്ലാ ഭരണകൂടം അനുമോദിച്ചു. ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഐജാസ് അസദ് തന്റെ ഓഫീസ് ചേംബറില്‍ നടന്ന അനുമോദന ചടങ്ങില്‍ പര്‍വൈസിന് സര്‍ട്ടിഫിക്കറ്റും ട്രോഫിയും 10,000 രൂപയുടെ ചെക്കും നല്‍കി ആദരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …