Breaking News

‘ജോലി ഒഴിവ്: ബ്രാഹ്മണര്‍ക്ക് മുന്‍ഗണന’ – റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെ പരസ്യം വിവാദമായി

ജാതീയ വിവേചനം പ്രകടിപ്പിച്ച്‌ തൊഴില്‍ പരസ്യം നല്‍കിയ റിയല്‍ എസ്റ്റേറ്റ് കമ്ബനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍. ‘ബ്രാഹ്മണര്‍ക്ക് മുന്‍ഗണന’ എന്ന വാചകത്തോടെ പരസ്യം നല്‍കിയ ആരാധന ബില്‍ഡേഴ്‌സ് എന്ന കമ്ബനിയോട് മഹാരാഷ്ട്ര ഭവന നിര്‍മാണ മന്ത്രി ജിതേന്ദ്ര ഔഹാദ് വിശദീകരണം ആവശ്യപ്പെട്ടു.

കമ്ബനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തസ്തികയിലേക്കുള്ള പരസ്യത്തിന്റെ വിവാദ പോസ്റ്ററും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഇത് ജാതി വേര്‍തിരിവല്ലേ അടയാളപ്പെടുത്തുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ജാതീയ വിവേചനങ്ങളെ പോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാകണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.

2019ല്‍ ചെന്നൈ ആസ്ഥാനമായുള്ള ഇന്റീരിയര്‍ വര്‍ക്ക് കമ്ബനിയും സമാനമായ രീതിയില്‍ ജാതി ​വിവേചനം പ്രകടമാക്കുന്ന പരസ്യം നല്‍കി വിവാദം സൃഷ്ടിച്ചിരുന്നു. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബ്രാഹ്മണരെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയാണ് കമ്ബനി പരസ്യം നല്‍കിയിരുന്നത്.

ഇത് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍, ബ്രാഹ്മണരെ മാത്രം എന്നത് കൊണ്ട് സസ്യാഹാരികളെ മാത്രമേ പരിഗണിക്കൂവെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു കമ്ബനിയുടെ വിശദീകരണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …