Breaking News

ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിയ്ക്ക്

ഫിഫ ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ഇംഗ്ലീഷ് വമ്ബന്മാരായ ചെല്‍സി. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. 55-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കു, അധികസമയത്ത് ഹവെര്‍ട്സ് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലേക്ക് നീങ്ങാന്‍ മൂന്നുമിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ഹവെര്‍ട്സ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

64-ാം മിനിറ്റില്‍ റാഫേല്‍ വെയ്ഗയാണ് പാല്‍മിറാസിന്‍റെ ഗോള്‍ നേടിയത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയപ്പോഴാണ് മത്സരം അധികസമയത്തിലേക്ക് നീണ്ടത്. അതേസമയം ജര്‍മന്‍ ലീഗില്‍ ശക്തരായ ബയേണ്‍ മ്യൂണിക്കിന് തോല്‍വി. ബോക്കം രണ്ടിനെതിരെ നാല് ഗോളിന് ബയേണിനെ തോല്‍പിച്ചു.

ക്രിസ്റ്റഫര്‍ അന്റ്‍വി അഡ്ജേ, യുര്‍ഗന്‍ ലൊക്കാഡിയ, ക്രിസ്റ്റ്യന്‍ ഗംബോവ, ഗെറിറ്റ് ഹോള്‍ട്ട്മാന്‍ എന്നിവരാണ് ബോക്കമിന്‍റെ സ്കോറര്‍മാര്‍. ആദ്യപകുതിയിലായിരുന്നു നാല് ഗോളും. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ബയേണിന്റെ രണ്ട് ഗോളും നേടിയത്. സീസണിലെ നാലാം തോല്‍വി നേരിട്ടെങ്കിലും 52 പോയിന്റുമായി ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 28 പോയിന്റുള്ള ബോക്കം പതിനൊന്നാം സ്ഥാനത്തേക്കുയര്‍ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …