Breaking News

സ്വന്തം ഇഷ്ടപ്രകാരം പേരിട്ടതല്ല, ഈശോ സിനിമയുടെ പേര് മാറ്റില്ല: നിലപാട് വ്യക്തമാക്കി നാദിര്‍ഷാ…

താന്‍ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷാ. കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തിന് ശേഷമാണ് നാദിര്‍ഷായുടെ മറുപടി.

ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്ച ങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി. പി. ജോസഫ് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന

വാര്‍ത്താസമ്മേളനത്തില്‍ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്

എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും

കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ സിനിമയ്ക്ക് താനല്ല പേര് നല്‍കിയതെന്നും, അതിനാല്‍ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാദിര്‍ഷ വ്യക്തമാക്കി. “പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല.

നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര

സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല,” നാദിര്‍ഷ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …