Breaking News

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ്…

ഒളിംപിക്സ് അത്‌ലറ്റിക്സില്‍നിന്ന് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്

(ഐപിഎല്‍) ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സ്.  അഭിനവ് ബിന്ദ്രയ്ക്കുശേഷം ഒളിംപിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ്.

നീരജിന്റെ സുവര്‍ണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്ബറും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.

87.58 മീറ്റര്‍ ദൂരത്തെ 8758 എന്ന നമ്ബറിലുള്ള ജഴ്സിയാണ് ടീമിന്റെ ഭാഗമാക്കുക. നീരജിന് അദ്ദേഹത്തിന്റെ മാതൃ സംസ്ഥാനമായ ഹരിയാന ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, ഹരിയാന സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന കായിക താരങ്ങള്‍ക്കായുള്ള സെന്റര്‍ ഓഫ് എക്സലന്‍സിന്റെ തലവനായും ചോപ്രയെ നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പുതിയൊരു എക്സ്‌യുവി 700 നല്‍കുമെന്ന് ആനന്ദ് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …