Breaking News

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമം, കൊല്ലത്ത് വധുവിന്റെ പിതാവ് അറസ്റ്റില്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വധുവിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനിലെ ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍

അധികം ആളുകളെ വെച്ച്‌ വിവാഹം നടത്താനുള്ള ശ്രമമാണ് പോലീസ് എത്തി തടഞ്ഞത്. ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്

വിവാഹത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടത്. തുടര്‍ന്ന് വിവാഹത്തിന് വന്ന ആള്‍ക്കാരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഐപിസി, ദുരന്തനിവാരണ നിയമം,

കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …