Breaking News

പി.എം. കിസാന്‍ പദ്ധതി ; അടുത്തഘട്ട വിതരണം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും…

‘പി എം കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചു.

പദ്ധതിപ്രകാരം രാജ്യത്തെ 9.75 കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പി എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി.2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്.

പി.എം. കിസാന്‍ പദ്ധതി രണ്ടാംഘട്ട വിതരണോദ്ഘാടന ചടങ്ങില്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും പങ്കെടുത്തേക്കും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …