Breaking News

ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ ഡയറക്‌ട് സര്‍വീസ്; വെറും പത്തു മണിക്കൂറില്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാം…

ആറു മാസം സേവനം നടത്തിയ ശേഷം പിന്‍വാങ്ങിയ ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ ഡയറക്റ്റ് സര്‍വീസ് വീണ്ടും ഓണ സമ്മാനമായി എത്തുന്നു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ഡിസംബറില്‍ നിലച്ച ശേഷം എത്തുമ്ബോള്‍

മേനി നടിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ അവകാശം ഇല്ലെന്നതും പ്രത്യേകതയാണ്. കോവിഡ് ലോകമൊട്ടാകെ ആഞ്ഞടിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിലത്തിറങ്ങിയപ്പോള്‍

എയര്‍ ബബിള്‍ പാക്കേജ് പ്രകാരമാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15നു ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കു സര്‍വീസ് ആരംഭിക്കുന്നത്. അനേക കാലമായി ഇത്തരം ഒരു സര്‍വീസ്

വേണമെന്നു യുകെ മലയാളി സമൂഹം ആവശ്യപ്പെടുന്നത്ആ ണെങ്കിലും ബിര്‍മിങ്ഹാം – അമൃത്സര്‍ റൂട്ടില്‍ പോലും എയര്‍ ഇന്ത്യ പറന്നു തുടങ്ങിയിട്ടും ആളെ കിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി

എക്കാലവും എയര്‍ ഇന്ത്യ കൊച്ചി സര്‍വീസിനോട് മുഖം തിരിക്കുക ആയിരുന്നു. ഇപ്പോള്‍ വിമാനം മടങ്ങി വരുമ്ബോള്‍ എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ മൂന്നരയ്ക്ക് കൊച്ചിയില്‍

എത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരണം. മടക്ക വിമാനം കൊച്ചിയില്‍ നിന്നും രാവിലെ ആറുമണിയോടെ പറന്നുയരും.

സര്‍വീസ് പുനരാരംഭിക്കുമ്ബോഴും പഴയ പോലെ പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസുകള്‍ സിയാല്‍ ഒഴിവാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അധിക ചെലവ് ഇല്ലാതെ എയര്‍ ഇന്ത്യക്കു ഈ റൂട്ടില്‍ സര്‍വീസ് നടത്താനുമാകും.

കറങ്ങി തിരിഞ്ഞു മാറിക്കയറി എത്തുമ്ബോള്‍ വേണ്ടി വരുന്ന 23 മണിക്കൂറിനു പകരം വെറും പത്തു മണിക്കൂറില്‍ ലണ്ടനില്‍ നിന്നും കൊച്ചിയില്‍ എത്തും എന്നതാണ് ഈ സര്‍വീസിന്റെ

ഏറ്റവും വലിയ പ്രത്യേകത.  ഈ വിമാനം വീണ്ടും എത്തുമ്ബോള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് അടക്കം ഈ റൂട്ടില്‍ കണ്ണ് വച്ചിരിക്കുന്ന

പല വമ്ബന്‍ കമ്ബനികളെയും കയ്യിലെടുക്കുക എന്നതും സിയാല്‍ ലക്ഷ്യമിടുന്നുണ്ട്.

ഇതും സൂചിപ്പിക്കും വിധമുള്ള വാക്കുകളാണ് എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ എ എസ ലണ്ടന്‍ – കൊച്ചി വിമാനത്തിന്റെ മടങ്ങി വരവ് അറിയിക്കവേ

മാധ്യമങ്ങളോട് പങ്കുവച്ചതും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അവസാന വെള്ളിയാഴ്ച പുലര്‍ച്ചെ 3.28 നു കൊച്ചി എയര്‍പോര്‍ട്ടില്‍ 130 യാത്രക്കാരുമായി പറന്നിറങ്ങിയ

എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ഒരു ചരിത്ര മുഹൂര്‍ത്തമാണ് സൃഷ്ടിച്ചത്. ലാഭകരമായി പറക്കാന്‍ ആളെ കിട്ടില്ലെന്ന് പറഞ്ഞ എയര്‍ ഇന്ത്യ മാനേജമെന്റിനു പിന്നീട് തിരക്ക് മൂലം ആഴ്ചയില്‍ മൂന്നു

വട്ടം കൊച്ചിയിലേക്ക് പറക്കേണ്ട സാഹചര്യമാണ് പിന്നീട് ഉണ്ടായത്. ഡല്‍ഹിക്കും മുംബൈയ്ക്കും ശേഷം എയര്‍ ഇന്ത്യക്കു ലണ്ടനില്‍

നിന്നും ഏറ്റവും കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്നതും കൊച്ചിയിലേക്കായി. ഇതോടെ കൊച്ചി – ഗള്‍ഫ് – ലണ്ടന്‍ / ബിര്‍മിങ്ങാം / മാഞ്ചസ്റ്റര്‍ / ഗാട്വിക് / എഡിന്‍ബറോ തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകര്യ ഗള്‍ഫ് എയര്‍ലൈനുകളുടെ

ലോബിയിങ്ങും ശക്തമായി. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കു നേരിട്ടുള്ള സര്‍വീസ് വന്നപ്പോള്‍ ഗള്‍ഫ് – കൊച്ചി റൂട്ടില്‍ കുത്തക ആയി പറന്നിരുന്ന സ്വകാര്യ കമ്ബനികള്‍ക്ക് കുറഞ്ഞ നിരക്കില്‍

പറക്കേണ്ടി വന്നതാണ് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – കൊച്ചി സര്‍വീസിനെതിരെ പാരകള്‍ അണിയറയില്‍ രൂപം കൊള്ളാന്‍ കാരണമായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …