Breaking News

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,108 പേര്‍ക്ക് രോഗമുക്തി….

കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി.,

ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്

ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി. സംസ്ഥാനത്ത് ശനിയാഴ്ച 13.35 ആയിരുന്നു ടിപിആര്‍. വെള്ളിയാഴ്ചയും 13 ശതമാനത്തില്‍ കൂടുതല്‍ ടിപിആര്‍ രേഖപ്പെടുത്തിയിരുന്നു.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 3051
തൃശൂര്‍ 2472
കോഴിക്കോട് 2467
എറണാകുളം 2216
പാലക്കാട് 1550
കൊല്ലം 1075
കണ്ണൂര്‍ 1012

കോട്ടയം 942
ആലപ്പുഴ 941
തിരുവനന്തപുരം 933
വയനാട് 551
കാസര്‍ഗോഡ് 523
പത്തനംതിട്ട 441
ഇടുക്കി 433

17,610 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2965
തൃശൂര്‍ 2436
കോഴിക്കോട് 2448
എറണാകുളം 2198
പാലക്കാട് 1056
കൊല്ലം 1071
കണ്ണൂര്‍ 920

കോട്ടയം 894
ആലപ്പുഴ 924
തിരുവനന്തപുരം 808
വയനാട് 534
കാസര്‍ഗോഡ് 511
പത്തനംതിട്ട 422
ഇടുക്കി 423

84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 11, വയനാട് 9, കാസര്‍ഗോഡ് 8, തൃശൂര്‍ 7, എറണാകുളം, പാലക്കാട് 6 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …