Breaking News

സാമ്ബത്തിക പ്രതിസന്ധി മാറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കില്ല; ഗതാഗത മന്ത്രി…

ഇന്ധന വില വര്‍ധനവ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സെര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കുമെന്നും മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ എല്‍എന്‍ജി ബസ് തിരുവനന്തപുരം-എറണാകുളം, എറണാകുളം-

കോഴിക്കോട് റൂടുകളിലാണ് ആദ്യ സെര്‍വീസ് നടത്തുന്നത്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണ സെര്‍വീസിനുള്ള ബസുകള്‍ കൈമാറിയത്.

കെഎസ്‌ആര്‍ടിസിയുടെ പുനുരുദ്ധാരണ പാകേജായ റീസ്ട്ക്ചര്‍ 2 വില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കര്‍മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിന്‍റെ ഭാഗമായി ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജിയിലേക്കും

സിഎന്‍ജിയിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ നിലവിലുള്ള 400 പഴയ ഡീസല്‍ ബസുകളെ എല്‍എന്‍ജിലിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവായിട്ടുണ്ട്.

ഇതിന്‍റെ സാമ്ബത്തികവും സാങ്കേതികവുമായി പ്രായോഗികത പരീക്ഷിക്കുകയാണ്. കേന്ദ്ര സര്‍കാര്‍ സ്ഥാപനമായി പെട്രോനെറ്റ് എല്‍എന്‍ജിയുടെ രണ്ട് ബസുകളാണ് പരീക്ഷണ

സെര്‍വീസിന് കെഎസ്‌ആര്‍ടിസ്ക്ക് വിട്ടുനല്‍കിയിരിക്കുന്നത്. സിഎന്‍ജിയേക്കാല്‍ ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …