Breaking News

ഇന്ധനവില വര്‍ധന; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും

ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. “എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയിൽ പോകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു,

കാരണം വാഹനങ്ങൾ മലിനീകരണത്തിന് കാരണമാകുന്നു, ഇതാണ് പഴയ പാരമ്പര്യം. പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല, അറിയുന്നവർ അത് മറന്നു. നമ്മുടെ പൂർവ്വികർ കാളവണ്ടികളിൽ വിവാഹ ഘോഷയാത്ര നടത്താറുണ്ടായിരുന്നു.

ഈ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്താൻ, എന്റെ വിവാഹ ഘോഷയാത്രയും കാളവണ്ടിയിൽ മതിയെന്ന് ഞാൻ കരുതി.” – വരന്‍ ഛോട്ടെ ലാല്‍ പറഞ്ഞു. ഛോട്ടെ ലാല്‍ പാലും ബന്ധുക്കളും 35 കിലോമീറ്റര്‍ അകലെയുള്ള പക്രി ബസാറിലെ

വിവാഹ വേദിയില്‍ എത്താനാണ് കാളവണ്ടി തെരഞ്ഞെടുത്തത്. കാളവണ്ടിയില്‍ ഘോഷയാത്ര നടത്തുന്നത് മലിനീകരണം കുറക്കുമെന്നുമാത്രമല്ല, ചെലവ് കുറക്കാനും സഹായിക്കുമെന്നും വരന്‍റെ ബന്ധു പറഞ്ഞു.

ഇന്ധനവില വർധിക്കുന്നത് കണക്കിലെടുത്തും, മലിനീകരണം തടയുന്നതിനും, പാരമ്പര്യവും ആചാരവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …