Breaking News

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ രണ്ടിന് (ചൊവ്വ) വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

17 കാരിയുടെ കൊലപാതകം; ദുരൂഹതയേറ്റി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അരുണിന്റെ ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമോ എന്ന് സംശയം…Read more

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റുവും വലിയ ഗംഗാധരേശ്വര ശിൽപ്പം…Read more

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, സര്‍ചാര്‍ജ് തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും സ്വകാര്യ പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വര്‍ധനയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …