Breaking News

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ ‘മൊട്ടേര ‘സ്‌റ്റേഡിയം ഇനി അറിയപ്പെടുക ‘നരേന്ദ്ര മോദി സ്‌റ്റേഡിയം’ എന്ന പേരിലാകും.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം ടെസ്റ്റിന് മുമ്ബായി നവീകരിച്ച മൊട്ടേര സ്‌റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more

ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അതെ സമയം നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയമെന്നായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്.

ഇന്ത്യയിലെ ഏറ്റുവും വലിയ ഗംഗാധരേശ്വര ശിൽപ്പം…Read more

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ബുധനാഴ്ച ആരംഭിക്കുന്നത്. മൊട്ടേരയിലെ സ്‌റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു.

17 കാരിയുടെ കൊലപാതകം; ദുരൂഹതയേറ്റി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അരുണിന്റെ ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമോ എന്ന് സംശയം…Read more

തുടര്‍ന്ന് പുതുക്കിപ്പണിതപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. ഇപ്പോഴിതാ സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ‘നരേന്ദ്ര മോദി’യുടെ പേര് നല്‍കിയിരിക്കുകയാണ്. അഹമ്മദാബാദിലെ മൊട്ടേരയില്‍ സ്റ്റേഡിയം പണിതത് 1983-ലാണ്.

പിന്നീട് 2006-ല്‍ സ്‌റ്റേഡിയം നവീകരിച്ചു. 2016-ല്‍ വീണ്ടും പുതുക്കിപ്പണിതു. പണി പൂര്‍ത്തിയായത് 2020 ഫെബ്രുവരിയില്‍. നിലവില്‍ സ്റ്റേഡിയത്തില്‍ 1,10,000 പേര്‍ക്ക് ഇരിക്കാൻ സൗകര്യമുണ്ട്. 90000 പേര്‍ക്ക് ഇരിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തില്‍ മൊട്ടേര പിന്നിലാക്കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …