Breaking News

സംസ്ഥാനത്ത് മദ്യവില നൂറ് രൂപ വരെ കുറഞ്ഞേക്കും; കൂട്ടിയ നികുതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത്…

സംസ്ഥാനത്ത് മദ്യത്തിന് വില കുറയാന്‍ സാധ്യത. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു എകസൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി.

ആവശ്യം പരിഗണിച്ചാല്‍ സംസ്ഥാനത്ത് മദ്യത്തിന് നൂറു രൂപ വരെ കുറവുണ്ടാകും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്ബ് തീരുമാനമുണ്ടായേക്കും.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു വട്ടമാണ് സംസ്ഥാനത്ത് മദ്യ വില കൂടിയത് കോവിഡ് കാലത്തെ

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മെയ് മാസത്തില്‍ മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടിയത്.

212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയര്‍ത്തിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടിയിരുന്നു. അധിക നികുതി എത്രനാളത്തേക്കെന്ന് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നില്ല.

17 കാരിയുടെ കൊലപാതകം; ദുരൂഹതയേറ്റി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അരുണിന്റെ ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമോ എന്ന് സംശയം…Read more

പിന്നീട് മദ്യത്തിന്റെ അടിസ്ഥാന നിരക്ക് ഏഴു ശതമാനം വര്‍ദ്ധനവ് ഉണ്ടായി .ഇതോടെ ഫെബ്രുവരി മുതല്‍ മദ്യ വില വീണ്ടും കൂടി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ് മൂലം അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെ വര്‍ധനയുണ്ടായി. ബാറുകളില്‍ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കുകയും ചെയ്തു. മദ്യവില വര്‍ധന ബാറുകളിലേയും ബെവ്കോ ,

കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകളിലേയും വില്‍പ്പനയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കം

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …