Breaking News

മൂന്നര മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിര്ക്ക്; സംസ്ഥാനത്ത് ഇന്ന് 31,380 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ; ഉറവിടം അറിയാത്ത 1161 രോഗികള്‍…

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 21,610 പേര്‍ രോഗമുക്തി നേടി.

തൃശൂര്‍ 4425
എറണാകുളം 4324
കോഴിക്കോട് 3251
മലപ്പുറം 3099
കൊല്ലം 2663
തിരുവനന്തപുരം 2579
പാലക്കാട് 2309

കോട്ടയം 2263
ആലപ്പുഴ 1975
കണ്ണൂര്‍ 1657
പത്തനംതിട്ട 1363
വയനാട് 1151
ഇടുക്കി 1130
കാസര്‍ഗോഡ് 614

31,380 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1161 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 4402
എറണാകുളം 4280
കോഴിക്കോട് 3209
മലപ്പുറം 2980
കൊല്ലം 2654
തിരുവനന്തപുരം 2439
പാലക്കാട് 1616

കോട്ടയം 2167
ആലപ്പുഴ 1892
കണ്ണൂര്‍ 1554
പത്തനംതിട്ട 1342
വയനാട് 1138
ഇടുക്കി 1107
കാസര്‍ഗോഡ് 600

108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, വയനാട്, കാസര്‍ഗോഡ് 12 വീതം, കോട്ടയം 11, പാലക്കാട് 10, തിരുവനന്തപുരം, പത്തനംതിട്ട 9 വീതം, കൊല്ലം 6, കോഴിക്കോട് 5, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …