Breaking News

വാരിയം കുന്നനില്‍ നിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി…

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന്‍ പൃഥിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന.

2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ

പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി

പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …