Breaking News

കൊവിഡ് വാക്സിന്‍ ആരും എടുക്കരുത്, അധികാരം പിടിക്കും മുന്‍പേ ‘കാടന്‍ നിയമങ്ങളുമായി’ താലിബാന്‍; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍…

ഭരണം പിടിച്ചതോടെ ഭീകരസംഘടന താലിബാന്‍ അഫ്ഗാനില്‍ കാടത്ത നടപടികള്‍ തുടങ്ങി. അധികാരം കിട്ടിയ സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് വാക്സിനേഷന്‍ നിരോധിച്ചത്.

ആശുപത്രികളില്‍ നിരോധനം സംബന്ധിച്ച പോസ്റ്ററുകളും താലിബാന്‍ പതിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ പിടിമുറുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനില്‍ വാക്സിനേഷന്‍ നടക്കുന്നത്.

അതേസമയം, താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യപകമായി. ഇതോടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ ആണ്.

ലെംഗിക പീഡനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിലെ പ്രവിശ്യകളില്‍ വ്യാപകമായി നടക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അഫ്ഗാന്‍ സേനയുടെ ഭാഗമായവരെ കൂട്ടക്കൊല ചെയ്യുകയാണ്.

പൗരന്മാര്‍ക്ക് നേരെ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടകം താലിബാന്‍ അഫ്ഗാനില്‍ പതിനേഴ് പ്രധാന നഗരങ്ങളാണ് പിടിച്ചെടുത്തത്. അഫ്ഗാനില്‍

സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അയല്‍ രാജ്യങ്ങളോട് അതിര്‍ത്തി തുറന്നിടാന്‍ യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായിടത്തേക്ക് എത്തിപ്പെടാന്‍

സാധിച്ചില്ലെങ്കില്‍ അനേകം അഫ്ഗാന്‍ പൗരന്മാരുടെ ജീവിതം അപകടത്തിലാകും. യു.എന്‍.എച്ച്‌.സി.ആര്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്,” യുഎന്‍ വക്താവ് പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …