Breaking News

കുട്ടികള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, രണ്ടുപേര്‍ക്കെതിരെ കേസ്

ആലുവയില്‍ മുട്ടത്ത് ദേശീയ പാതയ്‌ക്ക് സമീപം കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് ചായകുടിയ്‌ക്കുകയായിരുന്ന കളമശേരി ഗുഡ്‌ഷെഡിലെ തൊഴിലാളി ഇടത്തല കുഴിവേലിപ്പടി സ്വദേശി ബക്കര്‍(62) അപകടത്തില്‍ മരിച്ചു.

മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥി, കാര്‍ ഉടമ അബ്‌ദുള്‍ ഹക്കീം എന്നിവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. കാറിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ രക്ഷ‌കര്‍ത്താക്കളെ സ്‌റ്റേഷനിലേക്ക് വരുത്തിയിട്ടുണ്ട്. കുട്ടികള്‍ എവിടേക്ക് പോകുകയായിരുന്നു എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …