Breaking News

രാജ്യത്തെ 80 നഗരങ്ങളിലേക്ക് ഇ-റുപ്പി സംവിധാനം നിലവിൽ വരുന്നു

പരീക്ഷണാടിസ്ഥാനത്തിൽ ഇ-റുപ്പി ഉപയോഗിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ കേരളത്തിൽ അടക്കം ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ 80 നഗരങ്ങളിലേക്ക് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം വ്യാപിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം നവംബറിൽ 13 നഗരങ്ങളിലാണ് പരീക്ഷണ ആരംഭിച്ചത്.

കേരളത്തിൽ അടക്കം പലർക്കും ഇ-റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഈ-മെയിൽ ,എസ്എംഎസ് സന്ദേശം ബാങ്കുകളിൽ നിന്ന് ലഭിച്ചു തുടങ്ങിയിരിക്കുന്നു. എസ്ബിഐ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ -റുപ്പി പദ്ധതിയിൽ ഉണ്ട്.

എന്താണ് ഇ-റുപ്പി ?

റിസർവ് ബാങ്ക് നിലവിൽ അച്ചടിച്ച കറൻസി നോട്ട് ആണല്ലോ പുറത്തിറക്കുന്നത്. പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടുനടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസി ഉണ്ടെങ്കിലോ ?ഇതിനെയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അഥവാ ഇ_ റുപ്പിഎന്ന് വിളിക്കുന്നത്. ഇ-റുപ്പി നിലവിൽ വരുന്നതോടുകൂടി പ്രിൻറ് ചെയ്ത കറൻസി നിർത്തുമെന്ന് ആരും ആശങ്കപ്പെടേണ്ട.

യുപിഐ അടക്കമുള്ള ഡിജിറ്റൽ പെയ്മെന്റിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാൽ സിബിഡിസിയിൽ ബാങ്കുകൾ തമ്മിലുള്ള കൈമാറ്റം ഇല്ല .സെൻട്രൽ ബാങ്ക് ആയ ആർബിഐ മാത്രമാണ് മധ്യത്തിൽ. ഒരു ഇ- റുപ്പി വോലറ്റിൽ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം. അച്ചടിച്ച കറൻസി കൈമാറുന്നത് പോലെ തന്നെ ഇടനിലക്കാരന്‍ ഇല്ലാത്ത ഇടപാട് ആയിരിക്കും ഇവ.

ഇ-റുപ്പി രജിസ്ട്രേഷൻ എങ്ങനെയാണ്?

ബാങ്കിൻറെ ക്ഷണം ലഭിച്ചവർക്കു മാത്രമേ അതത് ബാങ്കുകളുടെ ഇ- റുപ്പി ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഇതിനായി ഈമെയിൽ ,എസ്എംഎസ് എന്നിവ പരിശോധിക്കേണ്ടതാണ്. അറിയിപ്പ് ലഭിച്ചിട്ടുണ്ടങ്കിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക .ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത്ത തുക ഇതിലേക്ക് ലോഡ് ചെയ്യാം. ആവശ്യമെങ്കിൽ നാണയവും തെരഞ്ഞെടുക്കാവുന്നതാണ്.

ഇ-റുപ്പി ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങാൻ കഴിയുന്നതാണ്. വ്യാപാരസ്ഥാപനങ്ങളിലെ യുപിഐ സ്കാൻ ചെയ്ത് പണം അടയ്ക്കാം .ഇ- റുപ്പി വോലറ്റുള്ള മറ്റൊരു വ്യക്തിക്ക് നേരിട്ട് അയയ്ക്കാം. ഒരു ഇടപാടിൽ 10000 രൂപ വരെ അയക്കാവുന്നതാണ് .1 ലക്ഷം രൂപ വരെ ഒരു സമയം വോ ലറ്റിൽ സൂക്ഷിക്കുകയും ചെയ്യാം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …