Breaking News

ടി-20 ലോകകപ്പ്; ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ 186 ന് പുറത്ത്…

ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെക്കെതിരെ 186 റൺസിന് പുറത്തായി. ഇന്ത്യന്‍ സമയം രാവിലെ 9.30ന് ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം ആരംങിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണം ജയിക്കുകയും മറ്റൊന്നില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലും സൂര്യകുമാർ യാധവുമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. വിരാട് കോഹ്ലി 19 റൺസിനും രോഹിത് ശർമ്മ 15 റൺസിനും പുറത്തായി. 14 ബോളിൽ 20 റൺസ് അടിച്ച ദിനേശ് കാർത്തിക്കാണ് സ്കോർ 180 കടക്കാൻ സഹായിച്ചത്. മറുപടി ബാറ്റിം​ഗ് ആരംഭിച്ച ആസ്ട്രേലിയ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …