Breaking News

ശ്രീലങ്കയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം; ആശങ്കയില്‍ തമിഴ്‌നാട്

ശ്രീലങ്കയിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുനമ്പില്‍ തമിഴ്‌നാട്. ലങ്കയിലെ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

അയല്‍രാജ്യത്ത് ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയെ ആശങ്കപ്പെടുത്തുന്നതായും തീരദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ശ്രീലങ്കയിലെ പി എല്‍ എ കേഡറുകളുടെ നീക്കവും ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, മറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസവും ആശങ്കപ്പെടുത്തുന്നു.

ഇതിനാല്‍ തീരദേശ ജില്ലകളില്‍ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. കടല്‍ വെള്ളരി കൃഷി ആരംഭിക്കുന്നതിനായി പി എല്‍ എ അത്യാധുനിക ഗാഡ്ജെറ്റുകള്‍ വിന്യസിച്ചതായും മുന്നറിയിപ്പിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മുല്ലത്തീവ്, പരുത്തിത്തീവ്, അണലൈത്തീവ്, മീശലൈ,

ചാവക്കച്ചേരി എന്നിവയുള്‍പ്പെടെ വടക്കന്‍ ശ്രീലങ്കയുടെ പല ഭാഗങ്ങളിലും ചൈനീസ് പൗരന്മാരുടെ സ്വതന്ത്രമായ സഞ്ചാരം തമിഴ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരുന്നു. തങ്ങളുടെ ഏക ഉപജീവനമാര്‍ഗമായ സമുദ്രസമ്പത്ത് ചൈനക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന ആശങ്കയും ഇവര്‍ പ്രകടിപ്പിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …