Breaking News

വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും വീണ്ടും വില കുറച്ച്‌ കമ്പനി….

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‍യുവി മോഡലാണ് കിക്‌സ്. പക്ഷെ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്.

പിന്നാലെ കമ്ബനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്ബനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസത്തിലും ഓഫറില്‍ കമ്ബനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വാഹനം വില്‍പ്പനയ്ക്കെത്തിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാതാക്കള്‍ നല്‍കിയതില്‍ വെച്ച്‌ ഏറ്റവും വലിയ ഓഫറുകളാണ് സെപ്റ്റംബര്‍ മാസത്തില്‍ ഒരുക്കിയിരിക്കുന്നതെന്നതാണ് വലിയ പ്രത്യേകത.

ഉത്സവ സീസണിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ കിക്‌സ് എസ്‌യുവിക്കായി നിസാന്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്. കിക്‌സ് എസ്‌യുവിയിലെ ഈ ആനുകൂല്യങ്ങള്‍ സ്റ്റോക്ക് തീരുന്നതുവരെ അല്ലെങ്കില്‍ സെപ്റ്റംബര്‍ 30 വരെ മാത്രമാകും ലഭിക്കുക.

ഇതില്‍ ക്യാഷ് ബെനിഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, എല്ലാ വേരിയന്റുകളിലുമുള്ള കോര്‍പ്പറേറ്റ് ആനുകൂല്യം എന്നിവയും ഉള്‍പ്പെടുന്നു. എസ്‌യുവിക്ക് 7.99 ശതമാനം പ്രത്യേക പലിശ വാഗ്ദാനം ചെയ്യുന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ 2 ഗ്രാം സ്വര്‍ണ്ണ നാണയം വാഹനത്തിനൊപ്പം ലഭിക്കുമെന്നും കമ്ബനി അറിയിച്ചു. മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ഉപഭോക്താക്കള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം.

ഈ ഓഫര്‍ 2021 സെപ്റ്റംബര്‍ 20 -നോ അതിനു മുമ്ബോ നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമാകും ബാധകമാകുക. കിക്‌സിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 15,000 രൂപ ക്യാഷ് ആനുകൂല്യവും 70,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഒരു ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും യഥാക്രമം 5,000 രൂപ, 10,000 രൂപ ഇനത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …