Breaking News

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ് എംപിമാർ; കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാർ മന്ത്രിക്ക് നിവേദനവും നൽകി.

ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്.

എയിംസിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ ബ്രഹ്മപുരം വിഷയം സംബന്ധിച്ച് ഇതുവരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്രത്തോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …