Breaking News

കൂടുതൽ മേഖലകളിൽ സഹകരണം; ഒമാൻ -കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര മേഖലകളിൽ ആ ബന്ധം വികസിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ താൽപര്യങ്ങൾ അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, കല, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് സലീം പറഞ്ഞു.

പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ നിരവധി കരാറുകൾ ഒപ്പിടുമെന്ന് ഷെയ്ഖ് സലിം മാധ്യമങ്ങളോട് പറഞ്ഞു. ലാഭകരമായ നിക്ഷേപ അവസരങ്ങളുള്ളതിനാൽ കുവൈത്തിലെയും സ്വകാര്യ മേഖലയിലെയും നിക്ഷേപകർ ഒമാനിൽ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനായി 2003 ലാണ് ഒമാനി-കുവൈത്ത് സംയുക്ത കമ്മിറ്റി രൂപീകരിച്ചത്.

ഒ​മാ​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ് ഹാ​ഷി​ൽ അ​ൽ മു​സെ​ൽ​ഹി, ജി.​സി.​സി വ​കു​പ്പ് മേ​ധാ​വി ഷെ​യ്ഖ് അ​ഹ​മ്മ​ദ് ഹാ​ഷിൽ അ​ൽ മ​സ്കാ​രി, അ​റ​ബ് സ​ഹ​ക​ര​ണ വ​കു​പ്പ് മേ​ധാ​വി അം​ബാ​സ​ഡ​ർ യൂ​സ​ഫ് സ​ഈ​ദ്​ അ​ൽ അ​മ്രി, കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സ​ലേ​ഹ് അ​മീ​ർ അ​ൽ ഖ​റൂ​സി, കു​വൈ​ത്തി​ന്‍റെ പ​ക്ഷ​ത്തു​നി​ന്ന്​ ജി.​സി.​സി കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​ലിം ഗ​സ്സ​ബ് അ​ൽ സ​മാ​നാ​ൻ, മ​ന്ത്രി​യു​ടെ ഓ​ഫി​സ് കാ​ര്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ന​വാ​ഫ് അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ അ​ഹ​മ്മ​ദ്, ഒ​മാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് നാ​സി​ർ അ​ൽ ഹ​ജ്‌​രി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പങ്കെടു​ത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …