Breaking News

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം; ചിത്രത്തിന്‍റെ റിലീസ് തീയതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍…

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍

പ്രിയദര്‍ശന്‍. മാര്‍ച്ച്‌ മാസത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം എന്നാല്‍ കൊവിഡ് ഭീഷണി രാജ്യത്ത് നിലവില്‍ വന്നതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

മാര്‍ച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും

എന്നുള്ള ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ”വളരെ പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോള്‍ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തില്‍ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്.

ദിവസ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയില്‍ അത്തരത്തില്‍ കുറെ ആളുകള്‍ ഉണ്ട്.

ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോഴത്തെ ഞങ്ങളുടെ തീരുമാനം” പ്രിയദര്‍ശന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …