Breaking News

ക​ല്‍​ക്ക​രി ക്ഷാ​മം രൂക്ഷം : മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലുമായി 16 താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചുപൂട്ടി..?

ക​ല്‍​ക്ക​രി ക്ഷാമം രൂക്ഷമായതിനെ തു​ട​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​തി​മൂ​ന്നും പ​ഞ്ചാ​ബി​ല്‍ മൂ​ന്നും താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളാണ് പ്രതിസന്ധി മൂലം അ​ട​ച്ചു​പൂ​ട്ടിയത്. നിലവില്‍ മ​ഹാ​രാ​ഷ്ട്ര നേ​രി​ടു​ന്ന​ത് 3,330 മെ​ഗാ​വാ​ട്ടി​ന്‍റെ ക്ഷാ​മ​മാ​ണ്.

അതെ സമയം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ന്‍ ഹൈ​ഡ്രോ​പ​വ​ര്‍ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര വൈ​ദ്യു​ത സ്റ്റേ​റ്റ് ഇ​ല​ക്‌ട്രി​സി​റ്റ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. എന്നാല്‍ പ​ഞ്ചാ​ബി​ല്‍ 5,620 മെ​ഗാ​വാ​ട്ടാ​ണ് താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ളു​ടെ ആ​കെ ഉ​ത്പാ​ദ​ന​ശേ​ഷി.

എ​ന്നാ​ല്‍ നി​ല​വി​ല്‍ 2,800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ല്‍​ക്ക​രി ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് മൂ​ന്ന് പ്ലാ​ന്‍റു​ക​ളും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ര​ണ്ട് പ്ലാ​ന്‍റു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യെ​ന്ന് പഞ്ചാബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി വ്യ​ക്ത​മാ​ക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …