Breaking News

കുതിച്ചുയർന്ന് കോവിഡ്; ഇന്ന് സംസ്ഥാനത്ത് 43,529 പേര്‍ക്ക്​ രോ​ഗം; 95 മരണം ; 34,600 പേര്‍ക്ക് രോഗമുക്തി….

സംസ്​ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ്​ ഇന്ന്​ മുഖ്യമന്ത്രി പുറത്തുവിട്ടത്​. 43,529 പേര്‍ക്കാണ്​ ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

മരണങ്ങളുടെ എണ്ണത്തിലും ഇന്ന്​ കൂടിയ എണ്ണമാണ്​. ഇന്ന്​ മാത്രം 95 കോവിഡ്​ മരണങ്ങളാണ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 മരണങ്ങള്‍ കൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 6053 ആയി.

എറണാകുളം 6410
മലപ്പുറം 5388
കോഴിക്കോട് 4418
തിരുവനന്തപുരം 4284
തൃശൂര്‍ 3994
പാലക്കാട് 3520
കൊല്ലം 3350

കോട്ടയം 2904
ആലപ്പുഴ 2601
കണ്ണൂര്‍ 2346
പത്തനംതിട്ട 1339
ഇടുക്കി 1305
കാസര്‍കോട്​ 969
വയനാട് 701.

40,133 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തൃശൂര്‍ 23, എറണാകുളം 15, പാലക്കാട്, കാസര്‍കോഡ് 11 വീതം,

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 10 വീതം, കൊല്ലം 8, കോട്ടയം 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …