Breaking News

സ്വപ്ന ഭവനം ബാക്കിയാക്കി വീരസൈനികന് നാടിന്‍റെ യാത്രാമൊഴി….

ലഡാക്കില്‍ വച്ച് സൈന്യത്തിന്‍റെ വാഹന വ്യൂഹത്തോടൊപ്പം മലകയറുകയായിരുന്ന റിക്കവറി ട്രക്ക് ആഴത്തിലേക്ക് മറിഞ്ഞ് അതിലുണ്ടായിരുന്ന അഭിലാഷും ഹരിയാന സ്വദേശിയായ മറ്റൊരു സൈനികനും മരിച്ചിരുന്നു.

കൊട്ടാരക്കര മാവടി തെങ്ങുവിള ജംഗ്ഷനു സമീപം അഭിലാഷ് ഭവനില്‍ എസ്. അഭിലാഷ് കുമാറിന് നാടിന്റെ ഹൃദയത്തില്‍ ചാലിച്ച യാത്രാമൊഴി നല്‍കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കരയില്‍ എത്തിച്ച മൃദദേഹം അവിടെ നിന്ന് വിലാപയാത്രയായിട്ടാണ് മാവടിയിലെ വസതിയില്‍ എത്തിച്ചത്.

പണിതീരാത്ത പുതുവീടിന്റെ പൂമുഖത്തേക്ക്‌ പൊതുദര്‍ശനത്തിനായി മാറ്റിയ മൃദദേഹത്തില്‍ നാടാകെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ്കുമാര്‍ എം.പി, ഐഷാപോറ്റി എംഎല്‍എയും സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പുഷ്പചക്ക്രം സമര്‍പ്പിച്ചു.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. അഞ്ചുവയസുള്ള മകന്‍ അഭിവേദ് അച്ഛന്‍റെ ചിതയ്ക്ക് അഗ്നിപകരുമ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കനെത്തിയവരുടെ കണ്ണുകളില്‍ ഈറനണിയിക്കുന്നതായിരുന്നു.

വീട് എന്ന സ്വപ്നം ബാക്കിനിരത്തിയായിരുന്നു അഭിലാഷിന്റെ അന്ത്യയാത്ര. വീട് അഭിലാഷിനു ഒരു സ്വപ്നമായിരുന്നു. അത് പൂര്‍ത്തീകരിച്ചു കാണുവാന്‍ അദ്ദേഹത്തിനെ വിധി അനുവദിച്ചില്ല. 13 വര്‍ഷം മുന്‍പാണ് അഭിലാഷ് കരസേനയില്‍ ചേരുന്നത്. ഓരോ അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ കുറേശെ പണി തീര്‍ക്കുകയായിരുന്നു രീതി.

വീട് പണി തുടങ്ങിയിട്ട് 8 വര്‍ഷമായി. ബാങ്ക് വായ്പ എടുത്തായിരുന്നു വീട് നിര്‍മ്മാണം. വൈകാതെ പാലുകാച്ചല്‍ നടത്താനായിരുന്നു തീരുമാനം. നാട്ടില്‍ വലിയ സൗഹൃദ ബന്ധത്തിന് ഉടമയായ അഭിലാഷ് വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ അടുത്ത മാസം ആദ്യം എത്തുമെന്ന് പറഞ്ഞു പോയെങ്കിലും ഇനി ഒരിക്കലും തിരികെ വരുവാന്‍ കഴിയാത്ത അവസാന യാത്രയായിരുന്നു അത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …