Breaking News

ഇസ്രായേലും -പാലസ്തീനും തമ്മിലുള്ള പ്രശ്നം എന്താണ്?

ഇസ്രയേൽ പാലസ്തീൻ യുദ്ധം രൂക്ഷമാകുന്നു… അഭയാർത്ഥിക്യാമ്പുകൾ ബോംബാക്രമണത്തിൽ…. മരണം അനുദിനം വർദ്ധിക്കുന്നു ….മുറിവേറ്റ കുഞ്ഞുങ്ങളുടെ വിലാപം യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത കാട്ടിത്തരുന്നു… ഇത്തരത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുമ്പോൾ ഇതിനുള്ള പ്രശ്നം എന്താണെന്ന് നമുക്ക് ചിന്തിക്കാം…..???

ഇസ്രായേൽ പ്രശ്നം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പ്രശ്നമല്ല. ഏകദേശം ഒരു നൂറ്റാണ്ടിനകത്ത് നടക്കുന്ന ഒരു പ്രശ്നമാണത്. ഇത് ഒരിക്കലും മതപരമായ പ്രശ്നമല്ല .ഇത് രാഷ്ട്രീയപരമാണ് ,റിസോഴ്സ് സിനു വേണ്ടിയുള്ള പ്രശ്നമാണ്. അറേബ്യൻ വെനുസിലയുടെ ഒരു ഭാഗത്തായി ഈ പ്രദേശങ്ങൾ കാണപ്പെടുന്നു. യുണൈറ്റഡ് നേഷൻസിൽ അംഗങ്ങളായിട്ടുള്ള ചില രാജ്യങ്ങൾ ഈ രണ്ടു രാജ്യങ്ങളെയും അംഗീകരിക്കുന്നുണ്ട്, ചില രാജ്യങ്ങൾ അംഗീകരിക്കുന്നുമില്ല. ഈ രണ്ടു രാജ്യങ്ങളും തലസ്ഥാനമായി പറയുന്നത് ജെറുസലേം എന്നു പറയുന്ന ഒരു പ്രദേശമാണ്.

ഇത് തർക്കമായി നിലനിൽക്കുന്ന പ്രദേശവും ആണ്. ഇപ്പോഴത്തെ പ്രശ്നം നടക്കുന്നത് ജെറുസലേമിൽ തന്നെയാണ്. ഇതൊരു മതപരമായ സ്ഥലം കൂടിയാണ് .ക്രിസ്ത്യനും മുസ്ലീമിനും ജൂതനും ഒരുപോലെ ഹോളിസ്റ്റ് പ്ലേയ്സ് ആണ് ഈ പ്രദേശം .ഇത് ഇസ്രായേൽ കയ്യടക്കി വെച്ചിരിക്കുന്നു .അവരുടെ പാർലമെന്റും മറ്റു ഭരണ സംവിധാനങ്ങളും ജെറുസലേമിൽ തന്നെയാണ്. അമേരിക്ക പോലെയുള്ള ഏതാനും ചില രാജ്യങ്ങൾ മാത്രമാണ് ജെറുസലേം അവരുടെ ക്യാപിറ്റൽ ആയി അംഗീകരിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങൾ ഒക്കെ തന്നെ ഇസ്രയേലിന്റെ ക്യാപിറ്റൽ ആയി അംഗീകരിച്ചിരിക്കുന്നത് പാലസ്തീൻ എന്നപറയുന്ന ഓട്ടോമൽ എംപയറിന്റെ ഒരു ഭാഗമായിരുന്നു.

1878ലെ ചരിത്ര രേഖകൾ പരിശോധിച്ചു കഴിഞ്ഞാൽ 80 ശതമാനം മുസ്ലിങ്ങളും 10% ക്രിസ്ത്യൻസും മൂന്ന് ശതമാനം ജൂതന്മാരും ഉൾപ്പെടുന്നതാണ് പാലസ്തീൻ എന്ന് പറയുന്നത്. ഈ പാലസ്തീനിൽ തന്നെയാണ് ജെറുസലേം എന്ന സ്ഥലം ഉള്ളത്. ജറുസലേമിൽ എല്ലാ മതസ്ഥരും തുല്യമായി ഉണ്ടായിരുന്നു. അവർ വളരെ സഹകരണത്തോടുകൂടി ജീവിച്ചു പോന്നിരുന്നു എന്നാണ് ചരിത്രരേഖകൾ പറയുന്നത്. ഈപ്രദേശം ജൂത മതസ്ഥർ കൂടുതൽ ഉണ്ടായിരുന്ന പ്രദേശമാണ്. പിൽക്കാലത്ത് അവർ പല കാരണങ്ങളാൽ ലോകത്തിൻറെ പലഭാഗത്തേക്ക് കുടിയേറി. യൂറോപ്പിലാണ് പ്രധാനമായും കുടിയേറിയത്.

1898 തിയോഡർ ഹേർഡ്സൽ എന്ന ഒരാൾ മുന്നോട്ടുവരുകയും അയാളുടെ നേതൃത്വത്തിൽ ഒരു പുതിയ പ്രസ്ഥാനം രൂപം കൊള്ളുകയും ചെയ്തു. ആ പ്രസ്ഥാനത്തിൻറെ പേരാണ് സിയോണിസ്റ്റ് പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പലഭാഗത്തായി വിഘടിച്ചു കിടക്കുന്ന ജൂതന്മാരെ ഒന്നിച്ചു കൊണ്ടു വരുക, അവരുടെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് തിരിച്ചുവന്ന് അവിടെ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കണമെന്നുമായിരുന്നു ഈ പ്രസ്ഥാനത്തിൻറെ ലക്ഷ്യം. ഇതിൻ്റെഭാഗമായി ലോകത്തിൻറെ പല ഭാഗത്തുള്ള ജൂതന്മാർ പാലസ്തീനിയിലേക്ക് തിരിച്ചുവന്നു.

1914 മുതൽ 1919 വരെ ഒന്നാം ലോകമഹായുദ്ധം നടന്ന സമയത്ത് ഓട്ടോമൻ എംപയർ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും എതിർകക്ഷിയിലായിരുന്നു. ഓട്ടോമാൻ എംപയറിനെതോൽപ്പിക്കാൻ ജൂതന്മാരുടെയും അറബുകളുടെയും സഹായം വേണമെന്ന് ബ്രിട്ടീഷുകാർ ചിന്തിച്ചു. അതിനുവേണ്ടി അവർ ചില എഗ്രിമെൻറ്കൾ ഉണ്ടാക്കി. ജൂതന്മാരുമായി ഉണ്ടാക്കിയ എഗ്രിമെൻറ് ബാൽഫർ ഡിക്ലറേഷൻ എന്നറിയപ്പെട്ടു .ഇതനുനസരിച്ച് ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചാൽ ജൂതന്മാർക്ക് പാലസ്തീനിൽ ഒരു ജൂത രാജ്യമുണ്ടാക്കാൻ സഹായിക്കാമെന്ന് അംഗീകരിക്കുന്ന കരാറിനെയാണ് ബാൽഫർ ഡിക്ലറേഷൻ എന്നു പറയുന്നത്.

അതേസമയം ബ്രിട്ടീഷുകാർ മക്ക എന്ന പ്രദേശത്തെ ഷരീഫുമായി ഒരു ഉടമ്പടി ഒപ്പുവച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ അറബികൾ ബ്രിട്ടീഷുകാരെ സഹായിച്ചാൽ യുദ്ധാനന്തരം ആ പ്രദേശത്തിൻറെ അവകാശം മെക്കയിലെ ഷെരീഫ് ഹുസൈന് നേടിക്കൊടുക്കാം. അതേസമയം ബ്രിട്ടീഷും ഫ്രഞ്ചുമായി മറ്റൊരു ഉടമ്പടി ഒപ്പുവച്ചു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അറേബ്യൻ പെൻസിലിയുടെ ഒരു ഭാഗം ഫ്രഞ്ചുകാർക്കും മറ്റൊരു ഭാഗം ബ്രിട്ടീഷുകാർക്കും അവകാശപ്പെടുത്താം എന്നതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഈ പാലസ്തീനെ ബ്രിട്ടീഷുകാർ ഒരു കോളനി ആക്കി മാറ്റി.

ഈ കോളനിയിൽ ബ്രിട്ടീഷ് അവരുടെ ഭരണം മുന്നോട്ട് കൊണ്ടുപോയി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെ അവിടുത്തേക്ക് ക്രിസ്ത്യൻ സിനും മുസ്ലിമിനും ജൂതന്മാർക്കും പ്രത്യേകം പ്രത്യേകം ചട്ടങ്ങൾ നടപ്പിലാക്കി. ഈ സമയത്ത് ബാൽഫർ ഡിക്ലറേഷൻ്റ അടിസ്ഥാനത്തിൽ ധാരാളം ജൂതന്മാരെ ഈ പ്രദേശത്ത് ഇമിഗ്രേറ്റ് ചെയ്യാൻ അവർ അനുവദിച്ചു. എന്നാൽ ബ്രിട്ടീഷുകാരുടെ അനുവാദത്തോടെ ധാരാളം ജൂതന്മാർ അവിടേക്ക് വരുന്നത് അവിടത്തെ അറബ് വംശജർക്ക് ഇഷ്ടമായില്ല. ഇതിനെതിരെ പാലസ്തീൻ ജനത പ്രതികരിക്കുകയും അത് വലിയ ഒരു ആക്രമണത്തിലേക്ക് പോവുകയും ചെയ്തു.

എന്നാൽ ജൂത വംശത്തിന്റെ സഹായത്തോടെ ബ്രിട്ടീഷുകാർ ഈ സമരത്തെ അടിച്ചൊതുക്കി .അതിൻറെ ഫലമായി അവിടെ ഒരു ശത്രുത ഉടലെടുത്തു. അതിനുശേഷം ബ്രിട്ടീഷുകാർ ഒരു വൈറ്റ് പേപ്പർ ‘issueചെയ്തു. അതിൻപ്രകാരം ഒരു പരിധിയിൽ കൂടുതൽ ജൂതന്മാർ ഇങ്ങോട്ടേക്ക് ഇമ ഗ്രേറ്റ്ചെയ്യാൻ പാടില്ല. അതോടൊപ്പം പത്തുവർഷത്തിനുള്ളിൽ അവിടെ ഒരു അറബ് _ജൂത ജോയിൻറ് നേഷൻ സ്ഥാപിക്കും. ഈ വൈറ്റ് പേപ്പർ പാലസ്തീൻകാർ ജൂതർ ഉൾപ്പെടെ എതിർത്തു. ജൂതർക്ക് ഒരു പ്രത്യേക രാജ്യം നിർമ്മിക്കാൻ സഹായിക്കാം എന്ന് ബ്രിട്ടീഷ് വാക്കു കൊടുത്തിരുന്നു..

എന്നാൽ അറബ് -ജൂത ജോയിൻ്റ് നേഷനായി തീരുമാനിച്ചത് അവർക്ക് ഇഷ്ടമായില്ല. പാലസ്തീൻകാർക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രമാണ് വാഗ്ദാനം ചെയ്തത്. എന്നാൽ മറ്റു വംശജരെയും ഉൾപ്പെടുത്തിക്കൊണ്ട് പത്തു വർഷത്തിനകം എന്ന നിർദ്ദേശമാണ് ഉണ്ടായത്. ഇതിൽ അവർ അതൃപ്തരായിരുന്നു. ഈ സമയം ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഹോളോകോസ്റ്റ് (ജൂതന്മാരെ ക്യാമ്പുകളിൽ കൊണ്ടുവന്ന് കൊന്നുകളയുന്നു എന്ന പരിപാടി )ആരംഭിക്കുന്നത്. ഈ സമയത്ത് ജൂതന്മാർക്ക് യൂറോപ്പിൽ നിന്ന് പോകേണ്ട ഒരു അവസ്ഥ വരുന്നു. അവർക്ക് എത്തിച്ചേരാൻ പറ്റുന്ന ഏറ്റവും അടുത്ത ഒരു സ്ഥലം ഇസ്രയേൽ ആയിരുന്നു.

ആ സമയത്ത് ഇമിഗ്രേഷൻ നിർബാധം തുടരുകയാണ്. അതിനുശേഷമാണ് രണ്ടാം ലോകമഹായുദ്ധം നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു കഴിഞ്ഞപ്പോൾ ബ്രിട്ടീഷുകാർക്ക് കോളനിയിൽ കൈവശം വയ്ക്കുവാൻ ഉള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല, കാരണം ഒരുപാട് പ്രശ്നങ്ങൾ അവിടെ നടക്കുന്നുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പ്രശ്നബാധിത പ്രദേശം കൈവയ്ക്കുന്നതിലും നല്ലത് അത് ഉപേക്ഷിക്കുകയാണെന്ന് ബ്രിട്ടീഷുകാർക്ക് തോന്നി. ഇതെന്റെ ഭാഗമായി അവർ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചു ആ പ്രദേശത്ത് സമാധാനം പുനസ്ഥാപികുന്നതിനായി പരിഹാരമാർഗ്ഗം കണ്ടെത്താൻ ആവശ്യപ്പെട്ടു.

യു.എൻ. മുന്നോട്ടുവച്ച പരിഹാരങ്ങൾ എന്തെന്നാൽ ഈ മുഴുവൻ പാലസ്തീൻ പ്രദേശത്തെ തുല്യ ഭാഗങ്ങളായി വരുന്ന രണ്ടു പ്രദേശങ്ങളായി വിഭജിക്കുന്നു. ഒരു പ്രദേശം ജൂത രാഷ്ട്രം ആകും. മറ്റേത് അറബ് പ്രദേശമായ പലസ്തീൻ എന്ന പ്രദേശമാകും എന്നാണ് യു എൻ മുന്നോട്ട് വെച്ച നിർദ്ദേശം.ഇതിൻപ്രകാരം ഒരു പ്രത്യേക ഏരിയ പൂർണമായി ജൂതരാഷ്ട്രമായും എന്നാൽ പാലസ്തീൻ വിട്ടു കിടക്കുന്ന കുറച്ചു ഭൂപ്രദേശങ്ങളായും അവിടെ ഒരു വെസ്റ്റ് ബാങ്ക് എന്ന ഒരു പ്രദേശവുമാണ്. അത് ശരിക്കും പാലസ്തീനിന്റെ കിഴക്കേ വശത്തിൽ ആണ് .എന്നാൽ ജോർദ്ദാൻ നദിയുടെ വെസ്റ്റ് ഭാഗത്ത് ആയതുകൊണ്ടാണ് അതിനെ വെസ്റ്റ് ബാങ്ക് എന്ന് വിളിക്കുന്നത്. അതുപോലെ പാലസ്ഥീന്റെ വെസ്റ്റീൻ സൈഡിൽ ഗാസstripഎന്ന ഒരു പ്രദേശം ഗോളൻ ഹൈറ്റ്സ് എന്ന മുകളിലുള്ള ഒരു പ്രദേശം.

ഈ പ്രദേശങ്ങൾ ഒക്കെയാണ് പാലസ്തീൻ ആയിട്ടു കൊടുക്കാമെന്ന് പറയുന്നത്. അതുമാത്രമല്ല ജെറുസലേം എന്ന പ്രദേശം എല്ലാവർക്കും തുല്യമായ പ്രാധാന്യമുള്ളതുകൊണ്ട് ഈ പ്രദേശം ഒരു ഇന്റർനാഷണൽ ഏരിയ ആയിട്ട് പ്രഖ്യാപിക്കാനും UNൻ്റെഈ സൊല്യൂഷനിൽ പറയുന്നുണ്ട്. ജൂതന്മാർ ഈ സൊല്യൂഷനെ അംഗീകരിക്കുകയും അതിൻറെ ഭാഗമായി 1948 ഇസ്രായേൽ എന്ന ജൂത രാഷ്ട്രം നിലവിൽ വന്നു. എന്നാൽ ഈ ജൂത രാഷ്ട്രത്തെ അറേബ്യൻ പ്രദേശത്ത് ഉണ്ടായിരുന്ന അറബ് പോപ്പുലേഷന് ഇഷ്ടമില്ലാതെ വരുകയും ആ സമയത്ത് സ്വാതന്ത്ര്യം കിട്ടിയിട്ടുള്ള അറബ് രാഷ്ട്രങ്ങളെല്ലാം കൂടിച്ചേർന്ന് അറബ് ലീഗ്എന്ന ഒരു സംഘടനയായി മാറുകയും അവർ ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെയാണ് 1948 49 കാലയളവിൽ വളരെ പ്രസിദ്ധമായ അറബ് – ഇസ്രായേൽ യുദ്ധം നടന്നത്. ഈ യുദ്ധത്തിൽ ഇസ്രായേൽ ജയിച്ചു അവർക്ക് നേരത്തെ കിട്ടിയതിനെക്കാൾ കൂടുതൽ ഏറിയ അവർ കൈവശത്തിലാക്കികൊണ്ട് ജെറുസലേം അടക്കം ഇസ്രായേൽ എന്ന രാജ്യം വികസിപ്പിച്ചു. അതോടുകൂടി അറബ് ഇസ്രായേൽ കോൺഫ്ലിക്സ് ആരംഭിച്ചു. പിന്നീട് ഈ പ്രശ്നങ്ങൾ വളർന്ന് രൂക്ഷമായി ക്കൊണ്ടിരുന്നു. അങ്ങനെ 1967ൽ രണ്ടാമത് ഒരു യുദ്ധം കൂടി നടന്നു .സിക്സ് ഡേയ്സ് വാർ എന്നറിയപ്പെട്ടു. ഈ യുദ്ധത്തിലും ഇസ്രയിൽ തന്നെ ജയിച്ചു. ഈജിപ്തിന്റെ കൈയിൽ ഉണ്ടായിരുന്ന സിനായി പെനുസിലയും ഇസ്രയേൽ കയ്യടക്കി.

ഈ യുദ്ധത്തിനുശേഷം വീണ്ടും ഐക്യരാഷ്ട്ര സംഘടന ഇടപെട്ടു. പിടിച്ചടക്കിയ രാജ്യങ്ങൾ തിരികെ കൊടുക്കുവാൻ ആവശ്യപ്പെട്ടു.ഇസ്രയേൽ അംഗീകരിച്ചു. ഈ ഒരു സമാധാന ഉടമ്പടിയോടുകൂടി ഈ അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി ഏറെക്കുറെ സമാധാനത്തിൽ ഏർപ്പെടുകയും അങ്ങനെ അറബ്’ -ഇസ്രയേൽ കോൺഫ്ളിക്ട് അവസാനിക്കുകയും ചെയ്തു. എന്നാൽ പാലസ്തീൻ പ്രദേശത്തുള്ള ആളുകളുടെ ഒരു ആവശ്യങ്ങളും ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. അങ്ങനെ അതുവരെ ഉണ്ടായിരുന്ന അറബ്’- ഇസ്രായേൽ കോൺഫ്ളിക്ട് അവസാനിക്കുകയും, പാലസ്തീൻ -ഇസ്രയേൽ കോൺഫ്ളിക്റ്റ് ആരംഭിക്കുകയും ചെയ്തു. ഇതൊരു മതപരമായ ഇഷ്യൂ അല്ല.

പാലസ്തീൻകാർ വളരെ കാലമായി അവിടെത്തന്നെ ജീവിച്ചിരുന്ന ഒരു ജനതയാണ്. അവർക്ക് സ്വതന്ത്രമായി ഒരു രാഷ്ട്രം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ജനതയാണ് അവർ. പാലസ്തീൻ ലിബറേഷൻസ് പോലെയുള്ള സംഘടനയിൽ പല വിഭാഗത്തിലുള്ള ജനങ്ങൾ ഒത്തുകൂടുന്നുണ്ട്. 1960 ൽ പാലസ്തീൻ- ലിബറേഷൻ ഓർഗനൈസേഷൻ യാസ്സർ അരാഫത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ്. അവരുടെ ആവശ്യം ജൂതന്മാരെ എല്ലാം പുറത്താക്കിയ ശേഷം മുഴുവൻ ഏറിയേയും പാലസ്തീൻ എന്ന ഒരു രാഷ്ട്രമായി മാറണം എന്നാണ്.

പിൽക്കാലത്ത് അവർ നിലപാട് മാറ്റുകയും യു എൻ പറഞ്ഞപോലെ തന്നെ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ള സ്ഥലം മാത്രം പാലസ്തീനായി തന്നാൽ മതി എന്നുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സമയത്താണ് extreme movemet ഇസ്രയേലിന്റെ ഭാഗത്തുനിന്ന് കാണാൻ സാധിക്കുന്നത്. പാലസ്തീൻ ആണെന്ന് പറഞ്ഞു മാറ്റി വച്ചിട്ടുള്ള ബെസ്റ്റ് ബാങ്ക് പോലെയുള്ള സ്ഥലങ്ങളൊക്കെ ഇസ്രായേൽ സെറ്റിൽമെന്റുകൾ ആരംഭിക്കുകയാണ്. മൂന്നു കാരണങ്ങൾ പറഞ്ഞു കൊണ്ടാണ് അവർ സെറ്റിൽമെൻറ് ആരംഭിച്ചത്. ഒന്ന് മതപരമായ കാര്യങ്ങൾ, രണ്ടാമത് രാഷ്ട്രീയപരമായ കാര്യങ്ങൾ, മൂന്നാമത് വളരെ ചീപ്പ് ആയിട്ടുള്ള ഹൗസിംഗ് പ്രോഗ്രാമുകൾ.

ഇസ്രയേൽ ഗവൺമെൻറ് നേതൃത്വത്തിൽ തന്നെ ആരംഭിക്കുന്നത് കാണാൻ സാധിക്കും. പാലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ ജൂതന്മാർ താമസിക്കുകയും പിന്നീട് അവരുടെ സംരക്ഷണം എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മിലിട്ടറി ഉദ്യോഗസ്ഥരും ഒക്കെ അവിടെ എത്തിച്ചേർന്നു. അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിൻറെ ഫലമായി പാലസ്തീനികൾ എല്ലാം കൂടി ചേർന്ന് 1980 ൽ ഇൻഡി ഫാഡാ എന്നൊരു മൂവ്മെൻറ് ആരംഭിക്കുന്നു. ഇൻഡി ഫാഡാ എന്നാൽshaking of Palastine എന്നാണ്. തുടക്കത്തിൽ വളരെ സമാധാനപരമായി പ്രവർത്തിക്കുകയും പിന്നീട് വളരെ അക്രമാസക്തം ആവുകയും ചെയ്തു.

ഇങ്ങനെ ഇസ്രായേൽ പാലസ്തീർ പ്രശ്നം രൂക്ഷമായി. ഇതിന്റെ ഫലമായി ഹമാസ് എന്ന ഒരു ഓർഗനൈസേഷൻ വളരെ എസ്ട്രിമിസ്റ്റായും മിലിറ്റൻ്റായും പ്രവർത്തിക്കുന്ന ഗാസ എന്ന സ്ഥലത്ത് അതിൻറെ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യം വളരെ സോഷ്യലിസ്റ്റ് ആയ നയമാണ് ഈ സംഘടന സ്വീകരിച്ചത്. അതിൻ്റെ ഫലമായി ആളുകളുടെ ഒരു സപ്പോർട്ട് അവർക്ക് ഉണ്ടായി. ഈ പ്രശ്നത്തിലെ extreme ആക്ടിവിക്ടീസ് കടന്നുവരുന്നു. അങ്ങനെ ഇസ്രയേൽ പാലസ്തീൻ പ്രശ്നം കത്തിപ്പടർന്നു. ഇങ്ങനെ പ്രശ്നം രൂക്ഷമായപ്പോൾ ഇൻറർനാഷണൽ കമ്മ്യൂണിറ്റി ഇതിൽ ഇടപെടാൻ തീരുമാനിച്ചു. അങ്ങനെയാണ് അമേരിക്കയുടെ നേതൃത്വത്തിൽ 1993 ൽosco accord ഡോക്യുമെന്റ് സൈൻ ചെയ്യുന്നത്.

ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നവും പരിഹരിച്ച് യു എൻ പറഞ്ഞതുപോലെ ഇസ്രയേലെന്നും പാലസ്തീൻ എന്നും രണ്ട് രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കാം എന്നും പറഞ്ഞു. പാലസ്തീൻ എന്ന രാഷ്ട്രം കുറെയൊക്കെ ഫ്രീയായി അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റം അവർക്ക് ആരംഭിക്കാം എന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള ഈ കരാറിൽ പറയുകയുണ്ടായി. എന്നാൽ ഈ രണ്ട് സൈഡിലും ഉള്ള എക്സ്ട്രീം ഓർഗനൈസേഷൻസ് ഇത് അംഗീകരിക്കാൻ തയ്യാറായില്ല. അവർക്ക് വേണ്ടത് ഇസ്രയേൽ പാലസ്തീൻ എന്നീ രണ്ടു രാജ്യങ്ങൾ വേണ്ട ഒറ്റ രാജ്യം അവർ പറയുന്ന രീതിയിൽ ഉണ്ടാക്കി തന്നാൽ മാത്രമേ അവർ ഇതിൽനിന്ന് പിൻവാങ്ങുകയുള്ളൂ എന്ന് extreme ആയിട്ടുള്ള നിലപാട് അവർ എടുത്തതിന്റെ ഫലമായി ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമായിട്ട് മുന്നോട്ട് പോകാൻ സാധിക്കാതെ വരികയും വീണ്ടും വീണ്ടും അത് വയലൻസിലേക്ക് പോവുകയുമാണ് ചെയ്തത്.

ഒരുപാട് അന്തർദേശീയ ശ്രമങ്ങൾ അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2000 -2005 കാലഘട്ടത്തിൽ രണ്ടാമതൊരു Indifadamovement (OSco accord) ൽ കാണുകയുണ്ടായി. ഇതിൻ്റെ തുടർച്ച തന്നെയാണ് ഇപ്പോഴും കാണുന്നത്. മാത്രമല്ല യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത extreme ഓർഗനൈസേഷന്റെ പ്രവർത്തനം ആണ് ഇസ്രയേൽ പാലസ്തീൻ പ്രശ്നം വഷളാക്കിയത്. ജെറുസലേം വളരെ വിശുദ്ധമായ ഒരു പ്രദേശമാണ്. ക്രിസ്ത്യൻ മുസ്ലീം ജൂത സമുദായത്തിന് മക്ക മദീന കഴിഞ്ഞാൽ മുസ്ലിങ്ങൾക്ക് മൂന്നാമത്തെ പള്ളി ഇവിടെയാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ യേശുക്രിസ്തുവിന്റെ കുരിശിലേറ്റിയതുമായി ബന്ധിച്ചു പറയുന്നു. ജൂതന്മാരുടെ ഒരു വിശിഷ്ട പ്രാർത്ഥനാലയം ഇവിടെ ഉണ്ടായിരുന്നു .എന്നിരുന്നിട്ടും ഇസ്രായേൽ ഗവൺമെൻറ് ഈ മോസ്കിൽ കൂടുതൽ ആളുകൾ എത്തിച്ചേരുന്നത് തടയുകയും നിയന്ത്രണം അവരുടെ കയ്യിൽ ആക്കുകയും ചെയ്തു. ഇതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …