Breaking News

‘ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്’, കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ഇന്ധനവില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുമെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും അതിക നികുതി ചുമത്തി. നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി സർക്കാരും ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതാണോ ഇടതുപക്ഷത്തിന്‍റെ ബദൽ ? കൊള്ളയടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തമാണ് സംസ്ഥാനം ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദുർബല വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് വഴി അധിക വിഭവങ്ങൾ സമാഹരിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിനായി 500 മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും, 1,000 രൂപ മുതൽ ആരംഭിക്കുന്ന മദ്യത്തിന് 40 രൂപയും, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കുപ്പി ഒന്നിന് 2 രൂപ നിരക്കിലും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …