Breaking News

ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച്‌ എസ്‌ഐ ഷുക്കൂര്‍ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ..

ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മെറ്റ് ധരിച്ച്‌ വാഹനം ഓടിക്കാത്തതിനാണ് പിടിയിലായത്.

ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

https://www.facebook.com/news22.in/videos/2504629486521598/?t=2

റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് എസ്‌ഐ മറുപടിയും നല്‍കി. നിയമലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച പൊലീസുകാരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനം നിര്‍ത്തിയ ഇദ്ദേഹം, പൊലീസ് കൈകാണിച്ചതിന് പൊലീസുകാരനോട് തട്ടിക്കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വണ്ടിയുടെ മുന്നില്‍ കയറി നിന്നതിനെയും ഇദ്ദേഹം ചോദ്യം ചെയ്തു. എന്നാല്‍ വണ്ടി നിര്‍ത്തിയതിന് ശേഷമാണ് പൊലീസ് മുന്നില്‍ കയറി നിന്നതെന്നും, നാട്ടുകാര്‍ ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുകയാണെന്നും എസ്‌ഐ ഷുക്കൂര്‍ മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

റോഡ് നിയമങ്ങള്‍ മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല അത് ജനപ്രതിനിധികള്‍ക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും എസ്.ഐ അവിടെ വെച്ച്‌ തന്നെ പിഴ ചുമത്തുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …