Breaking News

നേതാക്കളുടെ കാര്‍മ്മികത്വത്തില്‍ മേയര്‍ ആര്യയുടെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും വിവാഹനിശ്ചയം നടന്നു, ചടങ്ങുകള്‍ എ കെ ജി സെന്ററില്‍…

തലസ്ഥാന നഗരത്തിന്റെ മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും വിവാഹനിശ്ചയം നടന്നു. സിപിഎം ആസ്ഥാനമായ എ.കെജി സെന്ററില്‍ അടുത്ത ബന്ധുക്കളുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഇരുപത്തിരണ്ടുകാരിയായ ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. സച്ചിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയും.

ബാലസംഘം, എസ് എഫ് ഐ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഫെബ്രുവരി മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി അറിയിച്ചത്. വിവാഹതീയതി പിന്നീട് അറിയിക്കും. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ്.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ ചെയര്‍മാനായിരുന്നു.

നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റ് ശ്രീലതയുടെയും മകളാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …