Breaking News

തിരുവനന്തപുരത്ത് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയും രക്ഷപ്പെട്ട യുവാവും വിവാഹിതര്‍, ചിത്രങ്ങള്‍ പുറത്ത്

തമ്ബാനൂരില്‍ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയും ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവും തമ്മില്‍ വിവാഹിതരാണെന്നു തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത വന്നത്.

പള്ളിയില്‍ വച്ച്‌ ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് തമ്ബാനൂര്‍ പൊലീസ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇതിന് ശേഷം ഇന്നലെ പുലര്‍ച്ചെയോടെ മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍

വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം ഇവര്‍ക്കൊപ്പം മുറിയെടുത്ത യുവാവ് ഇവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് ഒപ്പം ഉണ്ടായിരുന്നത് പ്രവീണ്‍ ആണെന്ന് വ്യക്തമായത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …