Breaking News

മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് റിപ്പോർട്ട്….

കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തില്‍ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍

പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം അഗ്നിയില്‍ തകര്‍ന്നു.  ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്ന് വന്‍ അഗ്നിബാധ ഉയര്‍ന്നുവന്നത്. നാട്ടുകാരാണ് ആദ്യം കണ്ടത്.

ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പോലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും കെടുത്തി.

കുളച്ചല്‍ എഎസ്പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്‌ടര്‍ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി.

ദീപാരാധനയ്ക്കുശേഷം നിലവിളക്കില്‍ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടില്‍ തീ പിടിക്കുകയും അങ്ങനെ തീ പടര്‍ന്നതാവാം എന്ന നിഗമനവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം

ആരംഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഇങ്ങനെയൊരു തീപിടിത്തം ഉണ്ടാകുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …