Breaking News

അവശ്യസാധനങ്ങള്‍ക്ക്‌ വിലകൂടുന്നു ; ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി…

ഇന്ധനവില വർധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിതമായി

ഇന്ധനവില വർധിപ്പിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സി എച്ച്‌ കുഞ്ഞമ്ബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ക്രൂഡോയിലിന് അന്താരാഷ്ട്ര കമ്ബോളത്തിൽ വില കുറയുമ്ബോൾ കേന്ദ്ര

സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സർക്കാർ എടുത്തുമാറ്റിയശേഷം ഇന്ധന വില

ക്രമാനുഗതമായി ഉയരുകയാണ്. അന്താരാഷ്ട്ര കമ്ബോളത്തിൽ ക്രൂഡോയിൽ വില താഴുമ്ബോൾ അതിന്റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉയർത്തിയ അവകാശവാദം വെറുതെയായി.

വില താഴുമ്ബോൾ എക്സൈസ് തീരുവ വർധിപ്പിച്ച്‌ കേന്ദ്ര സർക്കാർ വില താഴാതെ പിടിച്ചുനിർത്തുകയാണ് ചെയ്യുകയാണ്. 2021 ഫെബ്രുവരിയില് കേന്ദ്ര സര്ക്കാര് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം

പെട്രോളിന്‍മേല് ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില് വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ. ഈ അവസ്ഥ

നിലനില്ക്കവെയാണ് കേന്ദ്ര സര്ക്കാര് സംസ്ഥാന സര്ക്കാര് നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയര്ത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …