Breaking News

LPG വില ഇനിയും കുറയും; സൂചനയുമായി പെട്രോളിയം മന്ത്രി..

LPG സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവുകള്‍ നമുക്ക് കാണാന്‍ കഴിയും. രണ്ടു മാസത്തില്‍ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച്‌ 125 രൂപയാണ്. അതിനു ശേഷം ഏപ്രില്‍ ഒന്നിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ 10 രൂപ കുറച്ചിരുന്നു.

ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുന്നോട്ടും LPG സിലിണ്ടറിന്റെ വിലയില്‍ കുറവു വരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ നേരത്തേയും പറഞ്ഞിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ മാസം ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കിടെ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി എല്‍പിജി വില അതിവേഗം വര്‍ദ്ധിച്ചതായി ധര്‍മേന്ദ്ര പ്രധാനും സമ്മതിച്ചിരുന്നു. 2020 ഡിസംബറില്‍ 594 രൂപയായിരുന്ന സിലിണ്ടറിന്റെ വില ഇപ്പോള്‍ 819 രൂപയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …