Breaking News

‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രശസ്ത മലയാള സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന വേള മുതൽ ചർച്ചാവിഷയമായ ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകൾക്ക് വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്.

കറുപ്പ് വസ്ത്രം ധരിച്ച് യുപി 9 0009 വാഹനത്തിന് നേരെ ചാരി നിൽക്കുന്ന ദുൽഖറിനെയാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്. 2023 ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തെക്കുറിച്ച് ദുൽഖർ തന്നെ നേരത്തെ മനസ് തുറന്നിരുന്നു. ‘സീതാ രാമ’ത്തിന്റെ വിജയം ആഘോഷിക്കാൻ ആരാധകരുമായി താരം ട്വിറ്ററിൽ സംവദിക്കുകയായിരുന്നു. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റുവെന്നാണ് ആരാധകൻ ദുൽഖറിനോട് ചോദിച്ചത്. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു താരത്തിന്റെ മറുപടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

About News Desk

Check Also

ധനുഷും ഐശ്വര്യയും വേർപിരിയുന്നു; വിവാഹമോചന ഹർജി ഫയൽ ചെയ്തു

ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് ഏറെ നാളായി. എന്നിരുന്നാലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും, …