Breaking News

ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി; ആകാശിനും കൂട്ടാളികൾക്കും ജാമ്യം

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് ഒളിവിലായിരുന്ന ഇയാൾ കീഴടങ്ങിയത്. ആകാശിന്‍റെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു.

മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫായ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരി തനിക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിനും മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …