Breaking News

ട്രംപിന്‍റെ ഗുജറാത്ത് സന്ദര്‍ശനം; 3 മണിക്കൂറിന് വേണ്ടി ചെലവഴിക്കുന്നത് 85 കോടിയോളം രൂപ..!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്.

ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു.

ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് ഔദ്യോഗികമായി തുറന്നു കൊടുക്കുന്ന പരിപാടിയില്‍ 1.25

ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ ചടങ്ങിനായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …