Breaking News

ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഫോണ്‍; 18 കാരറ്റ് സ്വര്‍ണ്ണം, 137 വജ്രക്കല്ലുകള്‍, മുതലയുടെ തൊലി.. വില കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും..?

ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഐഫോണ്‍ എത്തുന്നു. ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മിച്ച്‌ വില്‍ക്കുന്ന സ്വീഡിഷ് കമ്ബനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബര ഐഫോണിന്റെയും നിര്‍മ്മാണ ചുമതല. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’.

മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി ചിഹ്നം, 137 വജ്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മ്മിച്ചത്. 17 ലക്ഷത്തിലധികം രൂപയാണ് ഈ ഫോണിന്റെ വില. ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണിന്റെ അലങ്കാരങ്ങളാണിതൊക്കെ. ഐഫോണ്‍ XS മാക്സിന്റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പുതുക്കിപ്പണിതത്.

ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ഇതിലെ തലയോട്ടി നിര്‍മിച്ചത്. ഗോള്‍ഡന്‍ കണ്‍സപ്റ്റിലെ കലാകാരന്റെ കരവിരുതാണിത്. തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിരിക്കുന്നു. മുതലയുടെ തൊലിയില്‍ നിര്‍മിച്ച കവചവും ഇതിന് നല്‍കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 …