Breaking News

ടാർഗറ്റിനനുസരിച്ച് ശമ്പളം; പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വരുമാനത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ മാനേജ്മെന്‍റിന്‍റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം നിർദ്ദേശത്തിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി.

ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിക്കാനാണ് തീരുമാനം. 100 ശതമാനം ടാർഗറ്റ് കൈവരിച്ചാൽ, അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റ് വെച്ചതിന്‍റെ 50 ശതമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളം മാത്രമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ നിർദ്ദേശത്തോടെ വരുമാനം വർദ്ധിപ്പിക്കാനാകുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. എന്നാൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടണമെന്നും കോടതി പറഞ്ഞിരുന്നു. സ്ഥാപനം കടുത്ത പ്രതിസന്ധിയിലാണെന്നും ഏപ്രിൽ മുതൽ ശമ്പളം നൽകാൻ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …