Breaking News

ജര്‍മനിയില്‍ നിന്നും തപാലിലൂടെ എത്തിയത് 40 ലക്ഷത്തിന്റെ ലഹരി; എന്‍ജിനീയറിങ് ബിരുദധാരിയായ യുവതി അറസ്റ്റില്‍…

ജര്‍മനിയില്‍ നിന്നു പോസ്റ്റല്‍ വഴിയെത്തിച്ച 40 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മുപ്പത്തിരണ്ടുകാരി അറസ്റ്റില്‍. ലഹരി കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന ബെംഗളൂരു നിവാസി എസ്.യോഗിതയാണ് പിടിയിലായത്.

ലഹരിമരുന്ന് പാഴ്സല്‍ കൈപ്പറ്റാന്‍ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വളഞ്ഞത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇവര്‍ 3

വര്‍ഷമായി ലഹരി ഇടപാടുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചോക്‌ലേറ്റുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവയുള്‍പ്പെട്ട പാഴ്സലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു

ലഹരി മരുന്ന്. അതിനിടെ, മുംബൈയില്‍ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 4 മാസത്തോളം ഒളിവിലായിരുന്ന ടിവി നടന്‍ ഗൗരവ് ദീക്ഷിതിനെ എന്‍സിബി അറസ്റ്റ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …