Breaking News

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി കളിച്ചിരുന്ന ബിന്നി ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും 14 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

“ക്രിക്കറ്റ് എന്റെ രക്തത്തിലൂടെ ഒഴുകുന്നതാണ്, ഇപ്പോള്‍ കളിക്കാരന്‍ എന്നതില്‍ നിന്നും മാറി പരിശീലകന്‍ ആകാന്‍ ആഗ്രഹിക്കുന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ്,” സ്റ്റുവര്‍ട്ട് ബിന്നി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഏകദിന ബൗളിംഗ് പ്രകടനത്തിന്റെ റെക്കോര്‍ഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014-ല്‍ ധാക്കയില്‍ വെച്ച്‌ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 4.4 ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ്‌ ബിന്നി സ്വന്തമാക്കിയത്.

95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബിന്നി കര്‍ണാടകക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ധോണിക്ക് കീഴില്‍ 2014ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ആയിരുന്നു ബിന്നിയുടെ അരങ്ങേറ്റം. 2016ലാണ് ബിന്നി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …