Breaking News

ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4..!!

ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമല്ല ബാന്‍ഡുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാന്‍ഡ് 3 എന്ന മോഡലുകള്‍ക്ക് ശേഷം Mi ബാന്‍ഡ് 4 മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബാന്‍ഡ് 4 മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

8 ദിവസംകൊണ്ടു ലക്ഷകണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതില്‍ എടുത്തുപറയേണ്ടത് വാട്ടര്‍ റെസിസ്റ്റന്റ് ആണ്. 0.95 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് Mi ബാന്‍ഡ് 4 എത്തിയിരിക്കുന്നത്. കൂടാതെ 120×240പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. 2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ വോയിസ് കമാന്‍ഡുകള്‍ എല്ലാംതന്നെ ഇതില്‍ സപ്പോര്‍ട്ട് ആകുന്നവയാണ്.

ഫിസിക്കല്‍ ആക്ടിവിറ്റികള്‍ എല്ലാം തന്നെ വളരെ വേഗത്തില്‍ കാല്കുലേറ്റ് ചെയ്യുന്നതിന് ബാന്‍ഡ് 4 സഹായിക്കുന്നു. 5ATM വാട്ടര്‍ റെസിസ്റ്റന്‍സ് സപ്പോര്‍ട്ട് കൂടാതെ 50 മീറ്റര്‍വരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. 20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത്.

About NEWS22 EDITOR

Check Also

ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…

യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി …

Leave a Reply