Breaking News

സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളെ പിടികൂടി പോലീസ്..!

ദുബായില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി.

പോലീസിന്റെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ച്‌ മണിക്കൂറുകള്‍ക്കകം അറബ് വംശജരായ യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..!

ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് പൊലീസ് ലഹരി പ്രതിരോധ വകുപ്പ് ആക്റ്റിങ് ഡയറക്ടര്‍ അറിയിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട കേസുകളില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും സമൂഹമധ്യമങ്ങള്‍ ലഹരി മരുന്ന്‌ വിപണനത്തിനും പരസ്യത്തിനും ഉപയോഗിക്കുന്നവര്‍ക്ക് തടവും പത്ത് ലക്ഷം ദിര്‍ഹമില്‍ കൂടാത്ത തുകയും പിഴശിക്ഷ ലഭിക്കുമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …