Breaking News

മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാന്‍ ഗ്രാമത്തിലാണ് സംഭവം. ബല്‍ജീത്തിന്‍റെയും ഭര്‍ത്താവിന്‍റെയും ഉടമസ്ഥതയിലുള്ള മില്ലില്‍ വച്ച്‌ തന്നെയായിരുന്നു അപകടം.

ബല്‍ജീതിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് ഒരാള്‍ ധാന്യം പൊടിക്കുന്നതിനായി എത്തി. ബല്‍ജീത് യന്ത്രം ഓണാക്കി മെഷീന്റെ സമീപത്ത് നില്‍ക്കുമ്ബോഴാണ് മുടി കുടുങ്ങുന്നത്. മില്ലിലെത്തിയ ആള്‍ നോക്കി നില്‍ക്കെയാണ് ബല്‍ജീതിന്റെ

ശരീരത്തില്‍ നിന്നും തലയറ്റ് നിലത്ത് വീണത്. ആളുകള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സെക്ഷന്‍ 174 സിആര്‍പിസി

പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജീര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എഎസ്‌ഐ ബല്‍വിന്ദര്‍ സിംഗ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …