Breaking News

ഡ്രൈവിംഗ് ലൈസന്‍സ് ; നിയമങ്ങളില്‍ ഇതാ വലിയ മാറ്റം കൊണ്ടുവന്നു..

ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇന്ന് അത്യാവിശ്യമായ ഒന്നാണ്, നമുക്ക് വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ ഇത് കൂടിയേതീരൂ. അതുപോലെ തന്നെ പല അവസരത്തിലും ലൈസന്‍സ് ഒരു ഐഡി പ്രൂഫ് ആയി വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വളരെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ളവര്‍ക്ക് RTO യുടെ ഓഫിസില്‍ പോകണമെന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ആക്കിയിരിക്കുന്നു എന്ന് തന്നെ പറയാം. ഇത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ലൈസന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ RTO ഓഫിസില്‍ പോയി ഒരുതരത്തിലുള്ള റോഡ് ടെസ്റ്റും നടത്തണമെന്നില്ല. അതിനു പകരമായി അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും ഡ്രൈവിംഗ് പരിശീലനം നേടേണ്ടതാണ്. അതുപോലെ തന്നെ അവിടെ നിന്നും ടെസ്റ്റ് വിയയിക്കുകയും വേണം.

അത്തരത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് അവിടെ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക. അതുപോലെ തന്നെ ഇത്തരത്തില്‍ ഉള്ള അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും നിബന്ധനകള്‍ പുറപ്പെടുവിച്ചട്ടുണ്ട്. ഇരുചക്ര, ത്രീ വീലര്‍, ലൈറ്റ് മോട്ടോര്‍

വാഹനങ്ങള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഏക്കര്‍ സ്ഥലമുണ്ടെന്ന് അംഗീകൃത ഏജന്‍സി ഉറപ്പാക്കണം. അതുപോലെ തന്നെ ഹെവി വെഹിക്കിളുകള്‍ ,ചരക്ക് ട്രക്കുകള്‍ എന്നിവയ്ക്കും പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ക്ക് 2 ഏക്കര്‍ സ്ഥലം ആവിശ്യമാണ്. അതുപോലെ തന്നെ മറ്റൊരു പ്രധാന നിബന്ധന പരീശിലകന് കുറഞ്ഞത് 12 ക്‌ളാസ് പാസ്സായിരിക്കണം എന്നതാണ്. അത്തരത്തില്‍ പല നിബന്ധനകളും ഡ്രൈവിംഗ് നല്‍കുന്ന സ്‌കൂളുകള്‍ക്കും ഉണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …