Breaking News

‘അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്, ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ നീ താങ്ങുവോടേ’; ‘കാപ്പാ’ മോഷന്‍ പോസ്റ്റര്‍ .

വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’ സിനിമയുടെ മോഷന്‍ പോസ്റ്റ‌ര്‍ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, അന്ന ബെന്‍, ആസിഫലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘കേരളത്തില്‍ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്‌ട് എന്നും പറയും. അതിങ്ങനെ ചളകുളമായി കിടക്കുകയായിരുന്നു. നാല് കൊല്ലം മുന്‍പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി സാര്‍ ഈ കാപ്പ ലിസ്റ്റ് പുതുക്കാനായി ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു.

അവര്‍ കേരളം മുഴുവന്‍ തപ്പി 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതില്‍ 237 പേര്‍ നമ്മുടെ ഈ തിരുവനന്തപുരത്തുള്ളവരായിരുന്നു. അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്.

ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ നീ താങ്ങുവോടേ’ എന്ന വിവരണത്തോടെയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ് സിനിമയില്‍ പറയുന്നത്.കഥ,തിരക്കഥ സംഭാഷണം: ജി ആര്‍ ഇന്ദുഗോപന്‍,മ്യൂസിക്: ജസ്റ്റിന്‍ വര്‍ഗീസ്,എഡിറ്റിംഗ്: മഹേഷ് നാരായണന്‍, സിനിമറ്റോഗ്രഫി: സനു ജോണ്‍ വര്‍ഗീസ്,

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ ആരംഭിച്ച ഒരു സംരംഭമാണിതെന്നും, അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു!’ എന്ന കുറിപ്പോടെ മോഹന്‍ലാലും മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …